Athintho Theyyanthaaro

1987
Lyrics
Language: Malayalam

അത്തിന്തോ തെയ്യത്തിനന്തോ
തിത്തിന്തോ തിനന്താരോ
(അത്തിന്തോ ) (4)

അത്തിനന്തവരും ഇത്തിനന്തവരും
അത്തലയ്ക്കലും ഇത്തലയ്ക്കലും കടിപിടി കൂടി

(അത്തിന്തോ )

അക്കമിട്ട കൂക്കുവിളി കേട്ടു്
ആട്ടും ചീറ്റും ഏറ്റു തോറ്റു പോടാ പോടാ
ഓടീട്ടെടുത്തോടാ ചാടീട്ടെടുത്തോടാ
എടുത്തോളാം ഹ നിന്നെയെടുത്തോളാം
നിന്നെയെടുത്തോളാം

(അത്തിന്തോ )

മൂളിയലങ്കാരികളേ
ഉന്തിച്ചിരിക്കുന്ന കാക്കാല നോക്കുകുത്തികളേ
ഉത്സവത്തിനും പെരുന്നാളിനും
അമ്മമാര്‍ തന്നുവെച്ച
ഒന്നരയും മുണ്ടുമായു് പോരരുതോടീ
(മൂളിയരങ്കാരികളേ )

അമ്മക്കുഞ്ചിയല്ലേ അമ്മിണിക്കുഞ്ചിയല്ലേ
അമ്മിണിയമ്മേ ഹ ഹേ
ഹേ കുഞ്ചിയമ്മേ
അച്ചനെത്തിയല്ലേ അപ്പച്ചനൂട്ടിയില്ലേ
ഹാ അച്ചാമ്മേ എടി ശോശാമ്മേ
അമ്മിണിയമ്മേ കുഞ്ചിയമ്മേ
അച്ചാമ്മേ ശോശാമ്മേ
(അമ്മിണിയമ്മേ )

(അത്തിന്തോ ) (5)
Movie/Album name: Sarvakalashaala
Artists