Maa nishaada prthishtaam thwamagama shaashwathee samaa Yath krauncha midhunaadekam avadhee kaamamohitham...
Language: Malayalam
അരുതരുതരുതെന്റെ മംഗല്യസൂത്രം അപഹരിച്ചീടല്ലേ നീ... അന്യനെ കണ്ണീരിൽ മുക്കിയിതെല്ലാം നേടുന്നതെന്തിനായി... നീ നേടുന്നതെന്തിനായി...
കൊല്ലും കൊലയും നടത്തുന്നതെല്ലാം എന്റെ കുടുംബം പുലർത്തുവാനല്ലോ അവരുടെ സൗഖ്യങ്ങളല്ലാതെയൊന്നും വിലപ്പെട്ടതായിട്ടെനിക്കില്ല പാരിൽ വിലപ്പെട്ടതായിട്ടെനിക്കില്ല പാരിൽ....
നിന്റെ ദുഷ്ക്കർമ്മഫലം പങ്കുവെയ്ക്കാൻ നിന്റെ കുടുംബം കൂടെയുണ്ടാമോ... അയ്യയ്യോ നീ മാത്രമല്ലോ നിന്റെ പാപഭാരം പേറിടേണം..
എന്തവിവേകമിതെന്തു ധിക്കാരം പോരുകെന്നോടൊപ്പം ഉത്തരം കേൾക്കാം ബന്ധുജനങ്ങളെ നിന്ദിച്ചു ചൊല്ലാൻ ഇത്രയും ധൈര്യമോ പോരെന്റെ കൂടെ ....
ഇത്രനാൾ ഞാൻ അപഹരിച്ചൊരു പൊന്നും വെള്ളിയുമെല്ലാം അനുഭവിച്ചവരെന്നുമെന്നും നിങ്ങളാണല്ലോ... എന്റെ കർമ്മഫലങ്ങളും നിങ്ങൾ അനുഭവിക്കില്ലേ... തമ്മിൽ പങ്കു വെയ്ക്കില്ലേ....