Aaro aaro aararo

1986
Lyrics
Language: English

Aaro aaro aaraaro aaromal poo paithale (2)
Mounangalil ninte janmam ooyalaadi aalolam
Mounangalil ninte janmam enthinooyalaadi aalolam
Aaro aaro nee aaro aaromal poopaithale

Thaaraattu kelkkaatha karnam verum
Aathmanovin chihnam(2)
Thulli kalikkenda baalyam
Athinethinee shaapam (2)
Neeyum ninnil neerum theeyum
Athilullam pollum njaanum mookam
(nee aaro ..)

Laalaalaa..um..um...
Mindaattamillaatha chundil iniyilla mandahaasam (2)
Swapnangalillaatha lokam nin mooka saamraajyam (2)
Thaalam tholkkum thanka paadam
Athiloro chodum novin geetham
(nee aaro ..)
Language: Malayalam

ആരോ ആരോ ആരാരോ ആരോമല്‍ പൂമ്പൈതലേ
മൌനങ്ങളില്‍ നിന്റെ ജന്മം ഊയലാടീ ആലോലം
മൌനങ്ങളില്‍ നിന്റെ ജന്മം എന്തിനൂയലാടീ ആലോലം
ആരോ ആരോ നീയാരോ ആരോമല്‍ പൂമ്പൈതലെ

താരാട്ടുകേള്‍ക്കാത്ത കര്‍ണ്ണം വെറും
ആത്മനോവിന്‍ ചിഹ്നം
തുള്ളിക്കളിക്കേണ്ട ബാല്യം
അതിനെന്തിനീശാപം!
നീയും നിന്നില്‍ നീറും തീയും
അതിലുള്ളം പൊള്ളും ഞാനും മൂകം

ലാലാലാല..... മ്.... മ്...
മിണ്ടാട്ടമില്ലാത്ത ചുണ്ടില്‍ ഇനിയില്ല മന്ദഹാസം
സ്വപ്നങ്ങളില്ലാത്ത ലോകം നിന്‍ മൂകസാമ്രാജ്യം
താളം തോല്‍ക്കും തങ്കപ്പാദം
അതിലോരോ ചോടും നോവിന്‍ ഗീതം
Movie/Album name: Poovinu Puthiya Poonthennal
Artists