അഴകിന്റെ നിറകുംഭമേ കുയിലിന്റെ സ്വരമോടെ ചേലിൽ പാടും കേരളമേ കണി കണ്ടു തിരി നീട്ടും എന്നു നാദം നിന്നെ മഹിതേ സുഭഗേ മഹി തൻ മലരേ ഒഴുകീടും പുഴയോ നിൻ മഞ്ജീര നാദങ്ങളാണെന്റെ ഗാനങ്ങളിൽ കുയിലിന്റെ സ്വരമോടെ ചേലിൽ പാടും കേരളമേ അഴകിന്റെ നിറകുംഭമേ
അങ്കണം നിറയെ പൂക്കളം ഞൊറിയേ മധുപൻ മധുവുണ്ണുവാൻ മൂളുമ്പോൾ (2) അണയുന്ന നിമിഷം അറിയാതെ ഇളകും നുകരുന്നു മനസ്സാണതിനുള്ള മധുരം ഓണമേ പൊലിയായ് എന്നെ പുണരൂ കുയിലിന്റെ സ്വരമോടെ ചേലിൽ പാടും കേരളമേ അഴകിന്റെ നിറകുംഭമേ
കൊന്നകൾ നിറയെ പൊൻകുല വിരിയേ വിഷുവിൻ കണി നേടുവാൻ ചെല്ലുമ്പോൾ (2) അറ മുന്നിൽ തെളിയും ഭഗവാനെ ഇളകും നിറവിന്റെ കണ്ണാൽ അറിയുന്ന നിമിഷം മേടമേ ഉണരൂ എന്നെ പുണരൂ കുയിലിന്റെ സ്വരമോടെ ചേലിൽ പാടും കേരളമേ അഴകിന്റെ നിറകുംഭമേ.. മഹിതേ സുഭഗേ മഹി തൻ മലരേ ഒഴുകീടും പുഴയോ നിൻ മഞ്ജീര നാദങ്ങളാണെന്റെ ഗാനങ്ങളിൽ കുയിലിന്റെ സ്വരമോടെ ചേലിൽ പാടുംകേരളമേ അഴകിന്റെ നിറകുംഭമേ
Movie/Album name: Oru Manju Thulli Pole
Movie Summary:Oru Manju Thulli Pole is a 1986 Malayalam film centered on a young woman named Nandini, whose life and relationships are tested by love, loss, and the quiet cruelties of circumstance.