ആകാശവീഥിയില്‍ തളര്‍ന്നു മയങ്ങുന്ന ആലംബഹീനയാം താരകമേ
ഇന്നലെ രാവില്‍ നിന്നെ പുല്‍കിയ പ്രിയചന്ദ്രന്‍ ഇന്നെന്തേ ഉറക്കമായോ
ആകാശവീഥിയില്‍ തളര്‍ന്നു മയങ്ങുന്ന ആലംബഹീനയാം താരകമേ
രാവില്‍ വിടരും പൂക്കളെ തഴുകാന്‍ രാഗാര്‍ദ്രനായെത്തും പൂന്തെന്നലേ (2)
എന്നന്തരാത്മാവില്‍ സ്വപ്നമുണര്‍ത്തിയ എന്‍ പ്രാണനാഥനെ കണ്ടുവോ നീ
കണ്ടുവോ നീ (3)
(ആകാശവീഥിയില്‍ )
നിശാഗന്ധി തന്‍ മനസ്സില്‍ തുളുമ്പും മധു നുകരാനെത്തും ശലഭമേ (2)
എന്‍ സ്വപ്നരാജ്യത്തെ ദേവകുമാരനാം എന്‍ ഹൃദയേട്ടനെ കണ്ടുവോ നീ
കണ്ടുവോ നീ (3)
(ആകാശവീഥിയില്‍ )
Movie/Album name: Swami Sree Narayana Guru
Artists