Athmaavin sangeetham nee En aananda saubhagyam nee Ponnin naalangal ennil poliyumbol Moodum irulalayil oli vithari Uyirin unarvaay vannu nee Athmaavin sangeetham nee En aananda saubhagyam nee....
Language: Malayalam
ആത്മാവിന്‍ സംഗീതം നീ എന്‍ ആനന്ദ സൌഭാഗ്യം നീ പൊന്നിന്‍ നാളങ്ങള്‍ എന്നില്‍ പൊലിയുമ്പോള്‍ മൂടും ഇരുളലയില്‍ ഒളിവിതറി ഉയിരിന്‍ ഉണര്‍വായ് വന്നു നീ
പൊയ്പ്പോയ വാസന്തം അണയുന്നു വീണ്ടും എന്നുള്ളില്‍ നിറയും മൌനം മാറ്റി മലര്‍വിരിയുകയായ് ഈ മരുഭൂമിയില്‍ നിന്‍ മന്ദഹാസത്തിന്‍ ലാവണ്യധാരയില്‍ മുങ്ങുന്നു ഞാനെന്നെന്നുമീ ചൈതന്യം നീ പകര്‍ന്നു പകര്‍ന്നു പകര്‍ന്നു താ.......
സ്വപ്നത്തില്‍ മുകുളങ്ങള്‍ ഓലുന്നു വീണ്ടും എന്നുള്ളിലുഷസ്സിന്‍ രാഗം ചാര്‍ത്തി കതിരണിയുകയായെന്നാശാതടം നിന്‍ കൊഞ്ചലാകുന്ന പീയൂഷവീചിയില്‍ മുങ്ങുന്നു ഞാന്‍ വേഗം ഇനി താലോലം നീ വളര്‍ന്നു വളര്‍ന്നു വളര്‍ന്നു വാ....