Aa marathil

1986
Lyrics
Language: Malayalam

ആ മരത്തിലൊരാൺകിളി ഇലക്കിളി
ഇലക്കിളി
ഈ മരത്തിലൊരിണക്കിളി തേൻകിളി
തേൻകിളി
ഇലക്കിളിക്കും തേൻകിളിക്കും
അരുമയായ് ഒരു കിളി
ചൊല്ലുകിളി ങ്ഹും ഏതു കിളി

നല്ലിളംകൂട്ടിൻ ഇലവാതിൽ ചാരി
ഇല്ലിമുളംകാട്ടിൽ ഇളംവെയിൽ കായാൻ
പറന്നു പോയ കിളിയേത്
ഊരു മറന്ന കിളിയേത്
ചൊല്ലുകിളി.. എന്റെ പൊൻകിളി...

മൗനം ഇതളുകൾ വീഴ്ത്തി
ഇരുൾവിരിച്ചൊരു കൂട്ടിൽ മനമുരുകി തേങ്ങി
അന്തിയുറങ്ങാതൊരു കിളിയുടെ
കണ്ണുതുടച്ചൊരു കിളിയേത്
ചൊല്ലുകിളി ... എന്റെ പൈങ്കിളി ...
ചൊല്ലുകിളി ... എന്റെ പൈങ്കിളി ...
Movie/Album name: Ithu Oru Thudakkam Maathram
Artists