അമ്മ..അച്ഛന്‍ എന്നല്ല താങ്ങും തണലേതും കാണാതെ മണ്ണില്‍..(അമ്മ..) ഒരു പാപവുമറിയാത്ത പിള്ളേര്‍ തുണതേടും അനാഥര്‍ ഞങ്ങള്‍...
സ്നേഹം തന്നെ ജനനി ദയവോ ഞങ്ങടെ താതന്‍ ലോകം തന്നെ വീടു് ഐക്യം ഞങ്ങള്‍ തന്‍ ഉയിരു്... (അമ്മ..)
തള്ളയില്ലാതെ കുഞ്ഞിന്റെ നെഞ്ചു് വാടിപ്പോകുന്നുവല്ലോ.... വാടിപ്പോകാതെ ഉണർവ്വേകും ദൈവം മണ്ണില്‍ വേറെങ്ങാനുണ്ടോ..
ഈ പിഞ്ചിന്നെല്ലാം എങ്ങും സ്വന്തം ഇല്ല... എന്‍ സ്വന്തങ്ങള്‍തന്‍ നെഞ്ചില്‍ അലിവും ഇല്ല.. ഗുണമുള്ളോര്‍ നിങ്ങള്‍ തുണയേകീടണേ.... (അമ്മ..)
ആരു തഴഞ്ഞാലും എപ്പോഴും നമ്മെ തഴുകിയൂട്ടുന്നതാരോ അവരും വെറുത്താലോ നാമെങ്ങുപോകും വേറെ ഗതിയേതു പാരില്‍...
പിഞ്ചു ചിത്തങ്ങളെ ഇങ്ങു കണ്ടില്ലയോ... പെറ്റ ഹൃദയങ്ങളേ നിങ്ങള്‍ കല്ലാകയോ... ചുടു കണ്ണീരിനാല്‍ ഒരു കഥ ചൊല്ലവേ.... അമ്മ..അച്ഛന്‍ എന്നല്ല താങ്ങും തണലേതും കാണാതെ മണ്ണില്‍.. ഒരു പാപവുമറിയാത്ത പിള്ളേര്‍ തുണയേതുമില്ലാ അനാഥര്‍.....
Movie/Album name: Priyamvadakkoru Pranayageetham
Movie Summary:Priyamvadakkoru Pranayageetham is a 1986 Malayalam film starring Shankar and Rajalakshmi, centred on the life of a young woman named Priyamvada.
Scene Context: The song appears in the film as a familial/emotional number reflecting on the bond with one's parents (amma and achan — mother and father).
Other requested sections (musical style, raga, key artists, awards) — information not available.