Athimarakkombathu (M)

1985
Lyrics
Language: Malayalam

അത്തിമരക്കൊമ്പത്തു് തത്തക്കിളി വന്നല്ലോ
ഓ...
മുല്ലപ്പൂങ്കാവുകളില്‍ ചെല്ലക്കുയില്‍ പാടുന്നല്ലോ
ഓ...
നിന്റെ കരിമിഴിയില്‍ ഓ... കവിതയും വിരിഞ്ഞല്ലോ ഓ... (2)
കരിവരിവണ്ടിന്‍‍ കൂട്ടം പോലെ
കുറുനിര ആടിയാടി നില്‍ക്കുന്നല്ലോ

അത്തിമരക്കൊമ്പത്തു് തത്തക്കിളി വന്നല്ലോ ഓ...
മുല്ലാപ്പൂങ്കാവുകളില്‍ ചെല്ലക്കുയില്‍ പാടുന്നല്ലോ ഓ...

ഓ...
എന്നാശ പോലെ പൂത്തു് നില്‍ക്കുന്ന
പൊന്നിലഞ്ഞിച്ചോട്ടില്‍ ആമോദമായു്
(എന്നാശ പോലെ )
ആതിരാക്കുളിരു പോല്‍ ആവണിപ്പുലരി പോല്‍ (2)
പ്രിയസഖി നീയും വന്നു ചേര്‍ന്നാല്‍
മമ മനമെന്നുമെന്നും ഗാനം പാടും

അത്തിമരക്കൊമ്പത്തു് തത്തക്കിളി വന്നല്ലോ ഓ...
മുല്ലാപ്പൂങ്കാവുകളില്‍ ചെല്ലക്കുയില്‍ പാടുന്നല്ലോ ഓ...

ഓ...
മണിയറയില്‍ നീ മധുരവുമായി
അകതാരില്‍ പൊന്‍‌കിനാവായു് വന്നാല്‍
(മണിയറയില്‍ )
മൃത്യുവിന്നപ്പുറം നില്‍ക്കുമാ സ്വര്‍ഗ്ഗവും (2)
ഒരു മൃദുസ്‌മേരം ചുണ്ടില്‍ തൂകി
നിനക്കായു് ഞാനോ എന്നും വെടിഞ്ഞിടാം

(അത്തിമരക്കൊമ്പത്തു് )

ലലലല...ലലലല.....
Movie/Album name: Pachavelicham
Artists