Aaraamam Vasanthaaraamam
1985
Aaraamam vasanthaaraamam
Manjum manjil mungum kunjikkaadum kattaarum
Thennal vannu nullum kannippoovum poomedum
Kuyilukal alayum kulirala ilakum
(aaraamam ...)
Olam thallum ormakal than
Thaazhvarayil then mazhayil
Poothulanjoren manassaam malaril (2)
Devathayaayi nee pirannille
Thinkal bimbam tholkkum devee
(aaraamam ...)
Naanam ninte poonkavilil
Oram thorum maari villin
Ezhu nirangal ezhuthi azhake (2)
Chanchalamaakum nin mizhi thookum
Kanneer polum vaidooryangal
(aaraamam ...)
ആരാമം.... വസന്താരാമം.....
മഞ്ഞും മഞ്ഞില്‍ മുങ്ങും കുഞ്ഞിക്കാടും കാട്ടാറും
തെന്നല്‍ വന്നു നുള്ളും കന്നിപ്പൂവും പൂമേടും
കുയിലുകളലയും കുളിരലയിളകും.....
(ആരാമം)
ഓളം തല്ലും ഓര്‍മ്മകള്‍തന്‍
താഴ്വരയില്‍ തേന്‍മഴയില്‍
പൂത്തുലഞ്ഞൊരെന്‍ മനസ്സാം മലരില്‍
ദേവതയായി നീ പിറന്നില്ലേ
തിങ്കള്‍ബിംബം തോല്‍ക്കും ദേവീ
(ആരാമം)
നാണം നിന്റെ പൂങ്കവിളിന്‍
ഓരം തോറും മാരിവില്ലിന്‍
ഏഴു നിറങ്ങള്‍ എഴുതീ അഴകേ
ചഞ്ചലമാകും നിന്‍ മിഴി തൂകും
കണ്ണീര്‍പോലും വൈഡൂര്യങ്ങള്‍
(ആരാമം)
Movie/Album name: Telephonil Thodaruthu
Artists