അത്തപ്പൂ വയലിലെ പുലയിപ്പെണ്ണേ ആതിരാച്ചിരി ചൊരിയും കിളുന്നു പെണ്ണേ ഓ.. കിളുന്നു പെണ്ണേ ഈ കറുക വരമ്പത്ത് നിന്റെ കാലൊച്ചയുണർത്തി കറുക വരമ്പത്ത് നിന്റെ കാലൊച്ചയുണർത്തി കറ്റകൾ ചുമക്കാൻ വാ പെണ്ണേ ഓ.. വന്നാട്ടെ പെണ്ണേ (അത്തപ്പൂ..)
ഉത്രട്ടാതി പൂവെയിലിൽ കുനിഞ്ഞും നിവർന്നും കുനിഞ്ഞും നിവർന്നും നീ എട്ടുപറ കണ്ടത്തിലെ കതിരു കൊയ്യുമ്പോൾ കതിരു കൊയ്യുമ്പോൾ കുന്നിൽ നിന്നും കോതമംഗലം പുഴയിൽ നീന്തി വരും കിഴക്കൻ കാറ്റു നിന്നെ ഉമ്മ വയ്ക്കും ഓ.. ഉമ്മ വെയ്ക്കും (അത്തപ്പൂ...)
ചിത്തിരപ്പൈങ്കിളിയെ പച്ചക്കിളിയേ നിന്റെ കുടിൽ മറകൾ കുളിർ മറകൾ തുറന്നു വരൂ ഇൻഡ്യയുടെ പൊൻവയലിൽ ചിരിച്ചും കളിച്ചും നീ ഇരുപതിന ധാന്യങ്ങൾ കൊയ്തെടുക്കുമ്പോൾ ഓ.. ഇരുപതിന ധാന്യങ്ങൾ കൊയ്തെടുക്കുമ്പോൾ (അത്തപ്പൂ...)