അഴകേഴും കടഞ്ഞെടുത്തൊരു പെണ്ണേ അരിമുല്ലകൾ ചിരിയിൽ പൂക്കുന്ന കണ്ണേ നിന്നിൽ നിന്നൂറുന്ന പൂമണം ചൂടുവാൻ എൻ മനം തെന്നലായ് വീശുന്നു ചുറ്റിലും (2) ഒരു ചുംബനം ഒരു തേൻ കണം തരുമോ സഖീ നീ (2)
ഒളികണ്ണാൽ കളിയമ്പെയ്യുന്നു മാരൻ അധരം കൊണ്ടധരം കൊയ്യുന്ന വീരൻ ഒന്നല്ല രണ്ടല്ല നൂറുനൂറായിരം കന്നിപ്രതീക്ഷകൾ പൂക്കുമെൻ മാനസം (2) ഒരു നന്ദനവനമായ് മലർ മഴ തൂവുകയായ് (2)
മിഴി മയിലുകൾ പീലി നിവർത്താടുന്നുവോ മദിരാക്ഷീ നീയെന്നെ തേടുന്നുവോ (2) ഓരോ മധുരമുള്ള മദന കനവിലും മനസ്സു നിറയെ സ്മരണകളുടെ ലഹരിയല്ലയോ (അഴകേറും....)
തളിർ വിരലുകൾ മെയ് നിറയെ പാകുന്നുവോ നിധി തേടി ഖനി തേടി പോകുന്നുവോ (2) ഏതോ വിജനതീര തണൽ മരങ്ങളിൽ ചിറകു തിരയും ഇണയരയന്ന കിളികളാണു നാം (ഒളികണ്ണാൽ...)
Movie/Album name: Vallam [Sammelanam]
Movie SummaryVallam (1985) is a Malayalam film centered on the lives of boatmen and the traditional boat culture of Kerala, exploring their struggles, relationships, and the social dynamics of a riverside community.
Song Credits
- Song: Azhakezhum Kadanjeduthoru
- Film: Vallam (1985)
- Lyricist: Poovachal Khader
- Music Director: K. J. Joy
- Singer: K. J. Yesudas
Musical Style
Melodic film song in the traditional Malayalam light-music idiom, with folk-tinged phrasing reflecting the boatmen's world of the film.
Raga Details
Information not available.
Key Artists Involved
- K. J. Yesudas (playback singer)
- K. J. Joy (composer)
- Poovachal Khader (lyricist)