ആശാനേ ... എന്റാശാനേ ... ഈ നാടിന്റെ ഗതിയിനി എന്താണ് ? അതോര്‍ക്കുമ്പം എനിക്കാദ്യം സഹിക്കാം ... പിന്നെ സഹിക്കാന്‍ വയ്യാ ... അച്ഛനാണെ അമ്മയാണെ ഈശ്വരനാണെ ഈശ്വരനാണെ ....(ആശാനേ )
കരയാതെടാ മോനെ ... നമുക്ക് വഴിയുണ്ടാക്കാം ...
നാട് നന്നാക്കാന്‍ വന്ന നേതാക്കന്മാരോ നാട് മുടിക്കാന്‍ മത്സരമാണേ (നാട് ) പകലെല്ലാം പ്രസംഗം സോഷ്യലിസ പ്രസംഗം പാതിരാവാകുമ്പോള്‍ അവതാരമെടുക്കും അവന്റെയൊരവതാരം .... കുടി പിടി അടി കൂത്താട്ടം കുഴഞ്ഞാട്ടം ... ഇവരാണോ നമ്മുടെ നേതാക്കന്മാര്‍ ... (ആശാനേ )
എവിടെ തിരഞ്ഞൊന്നു നോക്കിയെന്നാലും അഴിമതികളുടെ കൊടി പാറുന്നേ (എവിടെ) പഠിച്ചാലും രക്ഷയില്ല പണി ചെയ്‌താല്‍ രക്ഷയില്ല പാവങ്ങള്‍ക്കീ നാട്ടില്‍ ഗതിയില്ലല്ലോ ...
സ്വബോധത്തോടീ കാഴ്ച കാണാന്‍ വയ്യാശാനേ ...
പിരിവെടുപ്പ് തിരഞ്ഞെടുപ്പ് തട്ടിപ്പുകള്‍ അടടടാ ... പാവങ്ങള്‍ക്കീ നാട്ടില്‍ ഗതിയില്ലല്ലോ (ആശാനേ )