Ambala Vilakkukal

1985
Lyrics
Language: English

Ambala vilakkukal ananju
Chuttum andhakaaram kondu niranju
Manasile swapnathin manimandirangal
Vidhiyude kodumkattil thakarnnu
Dukhathin chirakadiyo
Munnil duranthathin alayoliyo
(ambala vilakkukal ...)

Marukara kaanaatha kaneerin kadalil
Manushya mohangal pidayunnu
Thirayodum chuzhiyodum malsarichu malsarichu
Therathilethaathe valayunnu
(ambala vilakkukal ...)

Vazhiyariyaathoru manalaaranyathin
Naduvil pettuzhalunna jeevithathangal
Thanal thedi thanal thedi venaliluruki
Thalarnnu thakarnnu nilam pathiykkunnu
(ambala vilakkukal ...)
Language: Malayalam

അമ്പല വിളക്കുകളണഞ്ഞു ചുറ്റും അന്ധകാരം കൊണ്ടു നിറഞ്ഞൂ (അമ്പല..)
മനസ്സിലെ സ്വപ്നത്തിൻ മണിമന്ദിരങ്ങൾ വിധിയുടെ കൊണ്ടുങ്കാറ്റിൽ തകർന്നൂ
ദു:ഖത്തിൻ ചിറകടിയോ? മുന്നിൽ ദുരന്തത്തിൽ അലയൊലിയോ ?
അമ്പല വിളക്കുകളണഞ്ഞു ചുറ്റും അന്ധകാരം കൊണ്ടു നിറഞ്ഞൂ

മറുകര കാണാത്ത കണ്ണീരിൻ കടലിൽ
മനുഷ്യ മോഹങ്ങൾ പിടയുന്നൂ (മറുകര..)
തിരയോടും ചുഴിയോടും മത്സരിച്ചു മത്സരിച്ചു
തീരത്തിലെത്താതെ വലയുന്നൂ (അമ്പല..)

വഴിയറിയാത്തൊരു മണലാരാണ്യത്തിൻ
നടുവിൽപ്പെട്ടുഴലുന്ന ജീവിതങ്ങൾ
തണൽതേടി തണൽതേടി വേനലിലുരുകീ
തളര്‍ന്നു തകര്‍ന്നു നിലംപതിക്കുന്നൂ (അമ്പല..)
Movie/Album name: Snehicha Kuttathinu
Artists