Azhakin puzhakal

1984
Lyrics
Language: English

Azakin puzhakal aazhangal
Aaraadiyozhukoo nayanangale
Kalabham pozhiyum aakaasham
Thirassheela njoriyoo meghangale
Kaattinte kaikal pulkumbol
Aattinpurangalkku romaancham

Poojaamalarinte manassaakshiyil
Panineeru peyyunnu pularkaalam
Nukaraan pakaraan anubhoothikal
(azhakin)

Pachotti pookkunna paadangal
Paayalppalunkaada choodumbol
(pachotti)
Naanam thadam theertha nunakkumbilin
Puraveliyil poothu chirippoovukal
Ithile ithile anuraagame
(azhakin)
Language: Malayalam

അഴകിന്‍ പുഴകള്‍ ആഴങ്ങള്‍
ആറാടിയൊഴുകൂ നയനങ്ങളേ
കളഭം പൊഴിയും ആകാശം
തിരശ്ശീല ഞൊറിയൂ മേഘങ്ങളേ

കാറ്റിന്റെ കൈകള്‍ പുല്‍കുമ്പോള്‍
ആറ്റിന്‍പുറങ്ങള്‍ക്കു് രോമാഞ്ചം
(ആറ്റിന്‍)
പൂജാമലരിന്റെ മനസ്സാക്ഷിയില്‍
പനിനീരു പെയ്യുന്നു പുലര്‍കാലം
നുകരാന്‍ പകരാന്‍ അനുഭൂതികള്‍
(അഴകിന്‍)

പാച്ചോറ്റി പൂക്കും പാടങ്ങള്‍
പായല്‍പ്പളുങ്കാട ചൂടുമ്പോള്‍
(പാച്ചോറ്റി )
നാണം തടം തീര്‍ത്ത നുണക്കുമ്പിളിന്‍
പുറവേലിയില്‍ പൂത്തു ചിരിപ്പൂവുകള്‍
ഇതിലേ ഇതിലേ അനുരാഗമേ
(അഴകിന്‍)
Movie/Album name: Oru Kochu Kadha Aarum Parayatha Kadha
Artists