അരയന്നത്തേരിൽ എഴുന്നള്ളും റാണീ ആനന്ദദായിനീ (അരയന്നത്തേരിൽ.....) നിൻ ചിരിതൻ സൂനം ചൂടുന്നു മാനം നിൻ അരമണി താളം ചാർത്തുന്നു ഓളം നീയെന്റെ പ്രാണനിൽ കുളിരലകൾ നെയ്യുന്ന നേരം കാതിൽ ചൊല്ലാം പുതിയൊരു കാര്യം അരയന്നത്തേരിൽ എഴുന്നള്ളും റാണീ ആനന്ദദായിനീ
താലമേന്തി നിൽക്കുന്നു പൂവാടികൾ വിടരും നിൻ അഴകിന്റെ ഉപമേയമായ് (താലമേന്തി.....) പകരാൻ ഇനിയും എന്തെല്ലാം പറയാൻ ഇനിയും എന്തെല്ലാം അമൃതണിമൊഴിയേ ഒഴുകി നീ അണയൂ എൻ നാദമായ് കേൾക്കൂ വീണ്ടും കരളിലെ നാദം അരയന്നത്തേരിൽ എഴുന്നള്ളും റാണീ ആനന്ദദായിനീ
താലവൃന്ദം വീശുന്നു മന്ദാനിലൻ പനിനീരിൻ മണമോടെ നിൻ വീഥിയിൽ (താലവൃന്ദം......) നുകരാൻ ഇനിയും എന്തെല്ലാം അറിയാൻ ഇനിയും എന്തെല്ലാം ചഞ്ചലനയനേ തഴുകി നീ പടരൂ എൻ മേനിയിൽ നൽകൂ വീണ്ടും ഉടലിലെ വർണ്ണം (അരയന്നത്തേരിൽ.......)
Movie/Album name: Ivide Ingane
Movie Summary:Ivide Ingane (1984) is a Malayalam film centered on the life and struggles of a young woman named Sindhu, exploring themes of love, sacrifice, and societal pressures.
Song Credits:
- Song: Arayannatheril
- Film: Ivide Ingane (1984)
- Lyrics: Poovachal Khader
- Music: Shyam
- Singer: K. J. Yesudas
Musical Style: Melancholic semi-classical melody with a devotional/contemplative feel, characteristic of early 1980s Malayalam film music.
Raga Details: Based on a devotional/light classical framework; exact raga identification is not definitively documented.
Key Artists Involved:
- Composer: Shyam
- Lyricist: Poovachal Khader
- Playback Singer: K. J. Yesudas
- Film Director: (as per film credits)
Scene Context: The song is a reflective, pathos-laden piece picturized on the protagonist, expressing inner turmoil and emotional longing within the narrative of the film.