Ariyille

1984
Lyrics
Language: English

Ariyille rahelaye anujathi rahaleebaye
Yugamarachillayil poothu parimalam veeshum
Iru pidappoovukale

Thaarunyam kathum sahodarikal
Aaranyaramya subhagathakal
Youvanam chaalichezhuthum abhiraama
Bhaavageethangal pulakaankurangal

Ashoorya gothrakkaar odivannu
Babelkkaar koottam chernnodivannu
Kaldiyar pihaagyar shovyarum kaavyarum
Kaamaandharaay munnil vannadinju

Mridumeni kaikondavar thazhuki
Laharippathayil avarmuzhuki
Pothippidichavar ponne pinne vannu
Veshyaa veshyaayennapahasichu
Language: Malayalam

അറിയില്ലേ റഹേലയെ അനുജത്തി റഹലീബയെ
യുഗമരച്ചില്ലയില്‍ പൂത്തു പരിമളം വീശും
ഇരുപിടപ്പൂവുകളേ

താരുണ്യം കത്തും സഹോദരികള്‍
ആരണ്യരമ്യ ശുഭഗതകള്‍
യൌവനം ചാലിച്ചെഴുതും അഭിരാമ
ഭാവഗീതങ്ങള്‍ പുളകാങ്കുരങ്ങള്‍

അശ്ശൂര്യ ഗോത്രക്കാര്‍ ഓടിവന്നു
ബാബേല്‍ക്കാര്‍ കൂട്ടം ചേര്‍ന്നോടിവന്നു
കല്‍ദിയര്‍ പിഹ്ഹാഗ്യര്‍ ശോവ്യരും കാവ്യരും
കാമാന്ധരായ് മുന്നില്‍ വന്നടിഞ്ഞു

മൃദുമേനി കൈകൊണ്ടവര്‍ തഴുകി
ലഹരിപ്പതയില്‍ അവര്‍ മുഴുകി
പൊത്തിപ്പിടിച്ചവര്‍ പൊന്നേ പിന്നെവന്നു
വേശ്യാ വേശ്യാ എന്നപഹസിച്ചു
Movie/Album name: Ulppathi
Artists