Anjana mizhikal

1984
Lyrics
Language: Malayalam

അഞ്ജന മിഴികൾ നിറഞ്ഞു ഭൂമിക്ക്
നൊമ്പരം കരൾ കവിഞ്ഞു
അണപൊട്ടിയോഴുകുമീ അശ്രു പ്രവഹത്തിൽ
അവളുടെ ഹരിതാംബരം നനഞ്ഞു

പുലരിയിലാദ്യത്തെ പൂവുകൾ ചൂടിച്ച
പുളകവുമായ് ഭൂമി കാത്തിരുന്നു
ഉദയ ദിവാകര സംഗമം നേടിയ
നിമിഷങ്ങൾ നിർവൃതി ആയിരുന്നു
പ്രണയ വിശുദ്ധി തൻ
പ്രണവമായ് തീർന്നപ്പോൾ
ഹൃദയശ്വരൻ സൂര്യനായിരുന്നു

ഉരുകുന്ന മധ്യാഹ്ന ദുഖങ്ങളിൽ അവൾ
കരയുമ്പോഴും സ്നേഹമായിരുന്നു.
മധുരപ്രതീക്ഷതൻ തിരികെടുത്തി സൂര്യൻ
പിരിയുമ്പോഴും സ്നേഹമായിരുന്നു.
ഈ മണ്ണിൽ ഗദ്ഗദം കനകതാരങ്ങൾ തൻ
മിഴികളിൽ തേങ്ങും വെളിച്ചമല്ലേ.
Movie/Album name: Velichamillatha Veedhi
Artists