Aruna kirana mani gopura vaathilil

1983
Lyrics
Language: English

Aa.....aa....aa....aa...
Arunakiranamanigopuravathilil
Aayiram deepangal thelinju
Nakshathrakarapoora naalangalkkitayil
Prathyushadevithan nata thurannu
Arunakiranamanigopuravathilil
Aayiram deepangal thelinju

Thaarum thalirum mandasameeranum
Thapassil ninnumunarnnoo....
Aa...aa...aa....
Thaarum thalirum mandasameeranum
Thapassil ninnumunarnnoo....
Andacharaacharamakhilam munnil
Dandanamasakaram thutarnnoo

Paa pa padhapamapadha
Dhaa dhanidhapama padhanisaa
Risanidhani dhapama dhapamagaree
Ree saa nidhapa mapamagarisaa

Arunakiranamanigopuravathilil
Aayiram deepangal thelinju

Madhupanum shalabhavum kilikulavum
Manthra sthuthigeethangal paatipparannu
Oru njoti nirthaathe thutarnnu chuttilum
Shayanapradakshinam bhoomi

Paa pa padhapamapadha
Dhaa dhanidhapama padhanisaa
Risanidhani dhapama dhapamagaree
Ree saa nidhapa mapamagarisaa

Arunakiranamanigopuravathilil
Aayiram deepangal thelinju
Nakshathrakarapoora naalangalkkitayil
Prathyushadevithan nata thurannu
Arunakiranamanigopuravathilil
Aayiram deepangal thelinju
Language: Malayalam

ആ...ആ..ആ..ആ...ആ...
അരുണകിരണമണി ഗോപുരവാതിലില്‍
ആയിരം ദീപങ്ങള്‍ തെളിഞ്ഞൂ.....
നക്ഷത്രകര്‍പ്പൂരനാളങ്ങള്‍ക്കിടയില്‍
പ്രത്യുഷഃദേവിതന്‍ നടതുറന്നൂ....
അരുണകിരണമണി ഗോപുരവാതിലില്‍
ആയിരം ദീപങ്ങള്‍ തെളിഞ്ഞൂ....

താരും തളിരും മന്ദസമീരനും
തപസ്സില്‍ നിന്നുമുണര്‍ന്നൂ...
ആ..ആ..ആ....
താരും തളിരും മന്ദസമീരനും
തപസ്സില്‍ നിന്നുമുണര്‍ന്നൂ...
അണ്ഡചരാചരമഖിലം മുന്നില്‍
ദണ്ഡനമസ്കാരം തുടര്‍ന്നൂ...

പാ പ പധപമപധാ
ധാ ധനിധപമ പധനിസ
രിസനിധനി ധപമ ധപമഗരീ
രീ സാ നിധപ മപമഗരിസാ

അരുണകിരണമണി ഗോപുരവാതിലില്‍
ആയിരം ദീപങ്ങള്‍ തെളിഞ്ഞൂ

മധുപനും ശലഭവും കിളികുലവും
മന്ത്ര സ്‌തുതിഗീതങ്ങള്‍ പാടിപ്പറന്നൂ
ഒരു ഞൊടി നിര്‍ത്താതെ തുടര്‍ന്നൂ ചുറ്റിലും
ശയനപ്രദക്ഷിണം ഭൂമി...

പാ പ പധപമപധാ
ധാ ധനിധപമ പധനിസ
രിസനിധനി ധപമ ധപമഗരീ
രീ സാ നിധപ മപമഗരിസാ

അരുണകിരണമണി ഗോപുരവാതിലില്‍
ആയിരം ദീപങ്ങള്‍ തെളിഞ്ഞൂ
നക്ഷത്രകര്‍പ്പൂരനാളങ്ങള്‍ക്കിടയില്‍
പ്രത്യുഷദേവിതന്‍ നടതുറന്നൂ....
അരുണകിരണമണി ഗോപുരവാതിലില്‍
ആയിരം ദീപങ്ങള്‍ തെളിഞ്ഞൂ
Movie/Album name: Naseema (Thamburu)
Artists