Anuraaga Daaham Nayanangalil

1983
Lyrics
Language: English

Anuraaga daaham nayanangalil
Abhilaasha raagam adharangalil
Seemanthini kaanunnu nin bhaavangalil njaan
(anuraaga)

Etho kalla naanam ninte kavilin thadangalil
Vachanangal vasantholsavam chalanangal madanolsavam
Seemanthini kaanunnu nin mounangalil njaan
(anuraaga)

Etho indrajaalam nin karalin kayangalil
Thodukkunnu malarbaanangal rachikkunnu rathigeethangal
Seemanthini kaanunnu nin dhyaanangalil njaan
(anuraaga)
Language: Malayalam

അനുരാഗ ദാഹം നയനങ്ങളില്‍
അഭിലാഷ രാഗം അധരങ്ങളില്‍
സീമന്തിനീ കാണുന്നു നിന്‍ ഭാവങ്ങളില്‍ ഞാന്‍
(അനുരാഗ)
അനുരാഗ ദാഹം നയനങ്ങളില്‍

ഏതോ കള്ളനാണം നിന്‍റെ കവിളിന്‍ തടങ്ങളില്‍ (2)
വചനങ്ങള്‍ വസന്തോത്സവം ചലനങ്ങള്‍ മദനോത്സവം (2)
സീമന്തിനീ കാണുന്നു നിന്‍ മൗനങ്ങളില്‍ ഞാന്‍
അനുരാഗ രാഗം നയനങ്ങളില്‍

ഏതോ ഇന്ദ്രജാലം നിന്‍ കരളിന്‍ കയങ്ങളില്‍ (2)
തൊടുക്കുന്നു മലര്‍ബാണങ്ങള്‍ രചിക്കുന്നു രതിഗീതങ്ങള്‍ (2)
സീമന്തിനീ കാണുന്നു നിന്‍ ധ്യാനങ്ങളില്‍ ഞാന്‍
(അനുരാഗ)
Movie/Album name: Varanmaare Aavashyamundu
Artists