Aa Raavil

1982
Lyrics
Language: English

Aa...aa....aa....
Aa raavil angunnu varumennarinju njaan
Gorochanamkondu pottukuthi
Mailaanchichaarittu chumappicha kaalil
Maanikyanoopuram cherthuketti
(aa raavil....)

Vaarmudi nannaay cheeki athiloru
Vanakethakeemalar choodi
(vaarmudi....)
Ariyaathe srungaarapadathin pallavi
Adharapudathaal paadi
Adharapudathaal paadi...
Aa raavil....aa...aa....

Kaanumbol naanicholichu
Olichu njaanente maniyarakkonil
(kaanumbol....)
Aathmeeyasindooradhoolikal vithariyen
Kavilil mullappoobaanan
(aa raavil....)
Language: Malayalam

ആ രാവില്‍ അങ്ങുന്നു വരുമെന്നറിഞ്ഞു ഞാന്‍
ഗോരോചനംകൊണ്ടു പൊട്ടുകുത്തി
മൈലാഞ്ചിച്ചാറിട്ടു ചുമപ്പിച്ച കാലില്‍
മാണിക്യനൂപുരം ചേര്‍ത്തുകെട്ടി
(ആ രാവില്‍)

വാര്‍മുടി നന്നായ് ചീകി, അതിലൊരു
വനകേതകീമലര്‍ ചൂടി...
അറിയാതെ ശൃംഗാരപദത്തിന്‍ പല്ലവി
അധരപുടത്താല്‍ പാടി...
(ആ രാവില്‍)

കാണുമ്പോള്‍ നാണിച്ചൊളിച്ചു
ഒളിച്ചൂ ഞാനെന്റെ മണിയറക്കോണില്‍
ആത്മീയസിന്ദൂരധൂളികള്‍ വിതറിയെന്‍
കവിളില്‍ മുല്ലപ്പൂബാണന്‍...
(ആ രാവില്‍)
Movie/Album name: Kaliman Prathimakal
Artists