ആഷാഢ മേഘങ്ങൾ നിഴലുകളെറിഞ്ഞു വിഷാദ ചന്ദ്രിക മങ്ങി പടർന്നു വിരഹം വിരഹം രാവിനു വിരഹം രാഗാർദ്രനാം കിളി തേങ്ങിത്തളർന്നു (ആഷാഢ)
മോഹാശ്രുധാരയിൽ ഒഴുകി വരും മേഘമേ ബാഷ്പ മേഘമേ അകലെ എൻ പ്രിയനവൻ മിഴി നീരിൽ എഴുതിയ വിരഹ സന്ദേശവുമായ് നീ ഇതു വഴി വന്നു വിരിയാൻ വിതുമ്പുമീ നീർമണിപ്പൂവിന്റെ നിശ്വാസങ്ങൾ അറിയുന്നുവോ പ്രിയൻ അറിയുന്നുവോ അറിയുന്നു ഞാൻ... അറിയുന്നു ഞാൻ... വിരഹം വിരഹം രാവിനു വിരഹം രാഗാർദ്രയാം കിളി തേങ്ങി തളർന്നു
മൂകമീ രാവിൻ മാറിൽ തളർന്നൊരു വിഷാദ ബിന്ദു ഞാനടിയുമ്പോൾ എന്റെ നിഷാദങ്ങൾ പൊഴിയുമ്പോൾ അകലെയെൻ ഇണക്കിളി പാടുന്നുവോ ഏതോ ഗദ്ഗദ ഗാനം മധുമൊഴി അവളുടെ നീർമിഴിയിതളുകൾ കവിയും കണ്ണീരിൽ ഉലയുന്നുവോ മനമഴിയുന്നുവോ അഴിയുന്നൂ... മനം അഴിയുന്നൂ...
ആഷാഢ മേഘങ്ങൾ നിഴലുകളെറിഞ്ഞു വിഷാദ ചന്ദ്രിക മങ്ങി പടർന്നു വിരഹം വിരഹം രാവിനു വിരഹം രാഗാർദ്രനാം കിളി തേങ്ങിത്തളർന്നു ഉം�ഉം�ഉം� ഉം...ഉം...ഉം...