Angam Prathi Anangan

1982
Lyrics
Language: English

Angam prathiyanangan vannambukal kondu pothiyumbol
Enno notta thiruvaathirathan varamarulum soubhaagyam

Pooviral thodumpole vennilaa kunjalakal
Etho maranda thanthiyil meettum komala raagam
Apoorva komalaraagam
Mizhiyum manavum chuttum nirayum
Madhurima pulki ramikkumbol
Anpil nalamaam ullil kulirin kodiyettakkaalam
Ithu chandrolsavakaalam

Maanthalirthumbilakkum thennalin karaviruthil
Etho mridanga naadakelethan aavarthanam
Ithu thaniyaavarthanam
Nanavaayalivaay thammil pakarum
Narumanamengum nirayumbol
Punyam pularum varnnam viriyum kanavin pookkaalam
Ithu madhupozhiyum kaalam
Aa.............
Language: Malayalam

അംഗം പ്രതി അനംഗൻ തൻ അമ്പുകൾ കൊണ്ടു പൊതിയുമ്പോൾ
എന്നോ നോറ്റ തിരുവാതിര തൻ വരമരുളും സൗഭാഗ്യം
വരമരുളും സൗഭാഗ്യം

പൂവിരൽ തൊടുമ്പോലെ വെണ്ണിലാ കുഞ്ഞലകൾ
ഏതോ മരന്ദ തന്തിയിൽ മീട്ടും കോമളരാഗം
അപൂർവകോമളരാഗം
മിഴിയും മനവും ചുറ്റും നിറയും
മധുരിമ പുൽകി രമിക്കുമ്പോൾ
അൻപിൽ നലമാം ഉള്ളിൽ കുളിരിൻ കൊടിയേറ്റക്കാലം
ഇതു ചന്ദ്രോത്സവകാലം
(അംഗം..)

മാന്തളിർത്തുമ്പിളക്കും തെന്നലിൻ കരവിരുതിൽ
ഏതോ മൃദംഗ നാദകേളി തൻ ആവർത്തനം
ഇതു തനിയാവർത്തനം
നനവായലിവായ് തമ്മിൽ പകരും
നറുമണമെങ്ങും നിറയുമ്പോൾ
പുണ്യം പുലരും വർണ്ണം വിരിയും കനവിൻ പൂക്കാലം
ഇതു മധു പൊഴിയും കാലം
ആ..ആ (അംഗം...)
Movie/Album name: Marmaram
Artists