Antharangathin Ajnaatha

1982
Lyrics
Language: English

Antharangathin ajnaatha nombarangal
Nin snehadhaarayil alinju
Aaraarum ariyaathe aathmaavil veendum
Aashathan pookkal virinju

Pandu njan snehicha pachathuruthukal
Mohathin niramaayirunnu- vyarthamaam
Mohathin niramaayirunnu
Nashtaswapnangal than theerathu veenente
Maanasam thengikkaranju - ennumen
Maanasam thengikkaranju

Ithranaal omane njanente veedhiyil
Ekaantha padayaathra cheythu- mookamen
Mohangal anuyaathra cheythu
Bandhangalillaathe lakshyangal thedumpol
Poymukhamengo maranju - veendum
Maanasam thengikkaranju
Language: Malayalam

അന്തരംഗത്തിന്നജ്ഞാത നൊമ്പരങ്ങള്‍
നിന്‍ സ്നേഹധാരയില്‍ അലിഞ്ഞു
ആരാരും അറിയാതെ ആത്മാവില്‍ വീണ്ടും
ആശ തന്‍ പൂക്കള്‍ വിടര്‍ന്നു (2)
(അന്തരംഗത്തിന്നജ്ഞാത )

പണ്ടു ഞാന്‍ സ്നേഹിച്ച പച്ചത്തുരുത്തുകള്‍
മോഹത്തിന്‍ നിറമായിരുന്നു - വ്യര്‍ത്ഥമാം
മോഹത്തിന്‍ നിറമായിരുന്നു
(പണ്ടു ഞാന്‍ )
നഷ്ടസ്വപ്നങ്ങള്‍ തന്‍ തീരത്തു വീണെന്റെ
മാനസം തേങ്ങിക്കരഞ്ഞു - എന്നുമെന്‍
മാനസം തേങ്ങിക്കരഞ്ഞു
(അന്തരംഗത്തിന്നജ്ഞാത )

ഇത്ര നാള്‍ ഓമനേ ഞാനെന്റെ വീഥിയില്‍
ഏകാന്ത പദയാത്ര ചെയ്തു - മൂകമെന്‍
മോഹങ്ങള്‍ അനുയാത്ര ചെയ്തു
(ഇത്ര നാള്‍ )
ബന്ധങ്ങളില്ലാതെ ലക്ഷ്യങ്ങള്‍ തേടുമ്പോള്‍
പൊയു്മുഖമെങ്ങോ മറഞ്ഞു - വീണ്ടും
മാനസം തേങ്ങിക്കരഞ്ഞു
(അന്തരംഗത്തിന്നജ്ഞാത )
Movie/Album name: Aayudham
Artists