Allimalarkkaavil Koothukaanaanaaro
1982
അല്ലിമലര്‍ക്കാവില്‍ കൂത്തുകാണാനാരോ
കൂത്തുകാണാനുണ്ടെ കൂട്ടുകാരെല്ലാരും
ആടിപ്പാടിവായോ....
താഴമ്പൂവാസനിക്കണതാരെയാണ്?
താലിപ്പൂമ്പെണ്ണിനെന്തൊരു നാണമാണ്!
നീ കുളിക്കന്‍ പോയ നേരം പൂവമ്പെയ്തതാരോ?
നീര്‍കോഴിപെണ്ണുചൊല്ലി നാടാകെപ്പാട്ടായീ
(അല്ലിമലര്‍ക്കാവില്‍.....)
കണ്ണുനട്ടു കാത്തിരുന്നു കാണാക്കുയിലേ(2)
കണ്ണുകൊണ്ടു കല്ലെറിയാന്‍ കള്ളന്‍ വന്നാലേ(2)
കള്ളന് കയ്യില്‍ പൊന്നിനി നല്‍കൂലാ
കട്ടെടുത്താലോ കവര്‍ന്നെടുത്താലോ?
ആനേടെ വാലുകൊണ്ടൊരു മോതിരം തന്നാലോ?
(അല്ലിമലര്‍ക്കാവില്‍.....)
കാര്‍ക്കുഴലിപെണ്ണിനുണ്ടേ കല്യാണം നാളേ
മാലയിട്ടു കൊണ്ടുപോയാല്‍ താഴെവെക്കൂലാ
താഴെവെച്ചാലേ ഉറുമ്പരിച്ചാലോ(2)
തലയില്‍വെച്ചാലേ പേനരിച്ചാലോ(2)
മാനത്തെ മാളികയില്‍ കുടിയിരുത്തൂലോ
(അല്ലിമലര്‍ക്കാവില്‍.....)
Movie/Album name: Anthiveyilile Ponnu
Artists