അലകൾ അലരിതളുകൾ തഴുകിയ തെന്നൽ തിരകൾ മനസ്സിൽ കുളിരരുവികൾ ഒഴുകിയ പൂവൽ പുളകം വിടരും നേരം കിളിമകളേ ഇനി ഇതു വഴിയേ നിന്റെ തേരിൽ വർണ്ണത്തേരിൽ ആനന്ദം തേടി വരൂ നീ മന്ദം പാടി വരൂ ശ്രീരാഗം (അലകൾ.........)
ഇടവഴിയിലെ ആൽമരവും ഇരുൾ ചിതറിയ ചില്ലകളും സ്വപ്നങ്ങൾ വിട പറയും സൂചിയില താഴ്വരയും നിറമിഴിയിതളിൽ കാലം മെഴുകിയ കദനം പോലും (2) നീ മറന്നീ വസന്തം കൊണ്ടാടൂ പക്ഷീ നീ മറന്നീ വസന്തം കൊണ്ടാടൂ (അലകൾ.........)