അരുതേ അരുതേ എന്നെ തല്ലരുതേ കുലദേവതകളേ പരദേവതകളേ ദുഷ്ടരിൽ നിന്നെന്നെ രക്ഷിക്കൂ ഈ ദുഷ്ടരിൽ നിന്നെന്നെ രക്ഷിക്കൂ
ചില്ലുകൾ കുപ്പിച്ചില്ലുകൾക്കിടയിൽ നടക്കാനെനിക്കു വയ്യ മൃഗങ്ങൾ ക്രൂരമൃഗങ്ങൾക്കു നടുവിൽ തിരിയാനെനിക്കു വയ്യ പാഞ്ചാലിയെ പണ്ടു രക്ഷിച്ച കണ്ണാ ഓടി വരൂ മണിവർണ്ണാ
ഞാൻ ആണയിട്ടാൽ അതു നടക്കുമെടാ ഞാൻ കൈ ഞൊടിച്ചാൽ ഭൂമി കുലുങ്ങുമെടാ ഈ പ്രേം നസീറൊന്നു തുമ്മിയാലോ നീ പപ്പടം പോലങ്ങു പൊടിയും പൊടിഞ്ഞു പൊടിഞ്ഞു കരിഞ്ഞു കരിഞ്ഞു കരിയാവും