അഴകിന്റെ മുകുളങ്ങളേ വാ അറിവിന്റെ ശ്രീകോവിലില്‍ അഴകിന്റെ മുകുളങ്ങളേ വാ അറിവിന്റെ ശ്രീകോവിലില്‍ പഞ്ചമം കുയിലു പാടുന്നു പരിമളം തെന്നല്‍ തൂവുന്നു കാവളം കിളികള്‍ കളകളം മധുര സ്വാഗതം ചൊല്ലി നില്‍ക്കുന്നു
നിറമാര്‍ന്ന പുലരിപ്പൂ വിരിയുന്നതും നിശയായി കാറ്റില്‍ പൊഴിയുന്നതും പ്രകൃതി മരിച്ചീട്ഉം സത്യമല്ലോ സുഖദുഃഖം ഇഴപാകും ജീവിതവും പഞ്ചമം കുയിലു പാടുന്നു....
താളമൊന്നില്ലാത്ത ഗീതകമോ? രാഗമൊന്നില്ലാത്ത ജീവിതമോ? എന്നുമതിന്‍ രാഗഭേദങ്ങളില്‍ അച്ഛനും അമ്മയും ശ്രുതി ചേര്‍ത്തിടും പഞ്ചമം കുയിലു പാടുന്നു....