Amritha kalayaayi nee

1981
Lyrics
Language: English

Amrutha kalayaay nee vidarunnen nabhassil
Amrutha mazhayaay nee pozhiyunnen manassil
Iniyen nizhalaakan priyathozhee
Vannaalum vannalum priyathozhee
(amrutha..)

Nin nethramezhuthumoru sandesham
Sandeshakavithayilen mohajaalam
Romanchamaniyukayaay kamini
Kopishtayaay ninna sundari
Sundaree sundaree
Oru naalum vaadaatha malaru tharaam
(amrutha..)

Nin vaakkilozhukumoru samgeetham
Samgeethadharayilen mounangal
Vaachaalamaakukayaay raagini
Kopisshtayaay ninna sundari
Sundaree sundaree
Oru naalum kozhiyaatha kathiru tharaam
(amrutha...)
Language: Malayalam

അമൃതകലയായ് നീ വിടരുന്നെന്‍ നഭസ്സില്‍
അമൃതമഴയായ് നീ പൊഴിയുന്നെന്‍ മനസ്സില്‍
ഇനിയെന്‍ നിഴലാകാന്‍ പ്രിയതോഴീ
വന്നാലും വന്നാലും പ്രിയതോഴീ
(അമൃത...)

നിന്‍ നേത്രമെഴുതുമൊരു സന്ദേശം
സന്ദേശകവിതയിലെന്‍ മോഹജാലം
രോമാഞ്ചമണിയുകയായ് കാമിനീ
കോപിഷ്ഠയായ് നിന്ന സുന്ദരീ
സുന്ദരീ... സുന്ദരീ...
ഒരു നാളും വാടാത്ത മലരു തരാം
(അമൃത...)

നിന്‍ വാക്കിലൊഴുകുമൊരു സംഗീതം
സംഗീതധാരയിലെന്‍ മൗനങ്ങള്‍
വാചാലമാകുകയായ് രാഗിണീ
കോപിഷ്ഠയായ് നിന്ന സുന്ദരീ
സുന്ദരീ... സുന്ദരീ...
ഒരു നാളും കൊഴിയാത്ത കതിരു തരാം
(അമൃത...)
Movie/Album name: Oothikkaachiya Ponnu
Artists