Aakaasha poyka

1981
Lyrics
Language: English

Aakaashappoykayil ambilithoniyil
Aayiram thaarakal vannirangum
Chaamarappoomaram pookkal choriyumennomane
Swapnangal kandurangoo...

Vayanaadan kunnile kaattuvarum
Vadakkan paattukal paaditharum
Karivala manivala kaikalil chaarthaan
Kanakanilaavum thaazhevarum

Raamaayanakkadha paaduvaanethum
Threthaayugathile thathamme
Porum vazhikku nee valliyoorkkaavile
Poovum prasaadavum kondutharoo
Language: Malayalam

ആകാശപ്പൊയ്കയില്‍ അമ്പിളിത്തോണിയില്‍
ആയിരം താരകള്‍ വന്നിറങ്ങും...
ചാമരപ്പൂമരം പൂക്കള്‍ ചൊരിയുമെന്നോമനേ
സ്വപ്നങ്ങള്‍ കണ്ടുറങ്ങൂ...
(ആകാശ...)

വയനാടന്‍‌കുന്നിലെ കാറ്റു വരും
വടക്കന്‍‌പാട്ടുകള്‍ പാടിത്തരും
കരിവള മണിവള കൈകളില്‍ ചാര്‍ത്താന്‍
കനകനിലാവും താഴെവരും
(ആകാശ...)

രാമായണക്കഥ പാടുവാനെത്തും
ത്രേതായുഗത്തിലെ തത്തമ്മേ
പോരുംവഴിക്കു നീ വള്ളിയൂര്‍ക്കാവിലെ
പൂവും പ്രസാദവും കൊണ്ടുത്തരൂ
(ആകാശ...)
Movie/Album name: Randu Mukhangal
Artists