Moham pole nee valarumbol Jeevitham poovaniyum - en Jeevitham poovaniyum (moham) Thaalolamaadi thaaraattu paadi Kanmaniye njaan valarthum - ente kanmaniye njaan valarthum (anuraaga)
Um...um....
Language: Malayalam
അനുരാഗ വല്ലരി കടിഞ്ഞൂൽ കായ്ച്ചു ആവണി അവിട്ടം നാളിൽ (അനുരാഗ) എൻ മനമാകും തൊട്ടിലിലാടി ജന്മജന്മാന്തര പുണ്യം (അനുരാഗ)
ഉപ്പും ചോറും നൽകുവാനുണ്ണിയെ ഗുരുവായൂർ കൊണ്ടുപോകും (ഉപ്പും) കമലായദാക്ഷൻ കമലാകാന്തൻ തങ്കക്കുടത്തെ അനുഗ്രഹിക്കും - എന്റെ തങ്കക്കുടത്തെ അനുഗ്രഹിക്കും (അനുരാഗ)
മോഹം പോലെ നീ വളരുമ്പോൾ ജീവിതം പൂവണിയും - എൻ ജീവിതം പൂവണിയും (മോഹം) താലോലമാടി താരാട്ടു പാടി കന്മണിയെ ഞാൻ വളർത്തും - എന്റെ കന്മണിയെ ഞാൻ വളർത്തും (അനുരാഗ)