Alakaapuriyile

1981
Lyrics
Language: English

Alakaapuriyile raajakumaaran
Azhakozhukum devakumaaran
Aramanappoyka kadavil pandorarayannathe kandumutti...
(alakaapuriyile...)

Valarthukiliyaay maattiyeduthu
Vaari vaari chumbichu (valarthu..)
Madhuraswapna poonthen koduthu
Maarathetti laalichu...
(alakaapuriyile...)

Raajahamsam swayam marannu
Raajakumaarane snehichu (raajahamsam)
Kaalam poyappol tharunan thante
Kalyaanathinu nishchayichu
Ayal raajyathe raajakanyaka
Vadhuvaay vannu maalayittu
Madhuvidhu raavil maniyara vaathil
Madananum sakhiyum cherthadachu

Nashtappettoru thozhaneyorthu
Pottikkaranju kalahamsam (nashta)
Avalude sankada gadgadamozhuki
Akalathulla malacheruvil... akalathulla malacheruvil...
(alakaapuriyile...)
Language: Malayalam

അളകാപുരിയിലെ രാജകുമാരന്‍
അഴകൊഴുകും ദേവകുമാരന്‍
അരമനപ്പൊയ്കക്കടവില്‍ പണ്ടോരരയന്നത്തെ കണ്ടുമുട്ടി...
(അളകാപുരിയിലെ ...)

വളര്‍ത്തുകിളിയായ് മാറ്റിയെടുത്തു
വാരി വാരി ചുംബിച്ചു (വളര്‍ത്തു..)
മധുരസ്വപ്ന പൂന്തേന്‍ കൊടുത്തു
മാറത്തേറ്റി ലാളിച്ചു...
(അളകാപുരിയിലെ...)

രാജഹംസം സ്വയം മറന്നു
രാജകുമാരനെ സ്നേഹിച്ചു (രാജഹംസം)
കാലം പോയപ്പോള്‍ തരുണന്‍ തന്റെ
കല്യാണത്തിനു നിശ്ചയിച്ചു
അയല്‍രാജ്യത്തെ രാജകന്യക
വധുവായ് വന്നു മാലയിട്ടു
മധുവിധു രാവില്‍ മണിയറ വാതില്‍
മദനനും സഖിയും ചേര്‍ത്തടച്ചു

നഷ്ടപ്പെട്ടൊരു തോഴനെയോര്‍ത്തു
പൊട്ടിക്കരഞ്ഞു കളഹംസം (നഷ്ട..)
അവളുടെ സങ്കട ഗദ്ഗദമൊഴുകി
അകലത്തുള്ള മലഞ്ചെരുവില്‍... അകലത്തുള്ള മലഞ്ചെരുവില്‍...
(അളകാപുരിയിലെ...)
Movie/Album name: Arayannam
Artists