മിഴിനീരിന്‍ മുത്തുകള്‍ കണ്ട് വിലപറഞ്ഞു നില്‍ക്കും ലോകം ഹൃദയത്തിന്‍ തേങ്ങലു കേട്ടാ രതിനര്‍ത്തനമേളം കൊട്ടും കരള്‍ നൊന്തു നര്‍ത്തനമാടി തളര്‍ന്നാലും ഒരു പുതുമലരായ് വരുമോ പ്രിയനവന്‍ ഈ രണഭൂവില്‍.... (ആനന്ദരാഗമെഴുതിയ......)
ചിരിതൂകും വദനം കണ്ടാല്‍ മതിമറന്നു നില്ക്കും ലോകം മനസ്സിന്റെ നൊമ്പരമെന്നും മദനോത്സവമാലികയാക്കും തളര്‍ന്നില്ല സ്നേഹമയൂരം തകര്‍ന്നില്ല സ്നേഹകുടീരം ഇനിയും വിടരുമോ പുതിയ പ്രഭാതം (ആനന്ദരാഗമെഴുതിയ.....)