Aanandam

1980
Lyrics
Language: English

Aanandam janmasaafalyam
Swathanthryam nithya saayoojyam
Jeevitha gamgayil neeraadaam
Vishaadabhaavangal marakkaam
Namukkoru swaram
Jay guru jay jaya guru jay jay guru
Ore manam
Jay guru jay jaya guru jay jay guru
(aanandam...)

Ivide sukharasa thaalangalode
Janimrithiyennum nilpoo
Aliyaam jeevante lahariyil innoru
Hridaya sangeetha layamaay
(aanandam...)

Mukilin mukhapadamaniyaathe nilkkum
Dinakara bimbam pole
Pazhaya vishwaasa poymukhamillaathe
Pakaroo prakaashadhaara
(aanandam...)
Language: Malayalam

ആനന്ദം ജന്മസാഫല്യം
സ്വാതന്ത്ര്യം നിത്യസായൂജ്യം
ജീവിതഗംഗയിൽ നീരാടാം
വിഷാദഭാവങ്ങൾ മറക്കാം
നമുക്കൊരു സ്വരം
ജയ് ഗുരു ജയ് ജയ ഗുരു ജയ് ജയ് ഗുരു
ഒരേ മനം
ജയ് ഗുരു ജയ് ജയ ഗുരു ജയ് ജയ് ഗുരു
(ആനന്ദം....)

ഇവിടെ സുഖരസ താളങ്ങളോടെ
ജനിമൃതിയെന്നും നില്പൂ (2)
അലിയാം ജീവന്റെ ലഹരിയിൽ ഇന്നൊരു
ഹൃദയസംഗീതലയമായ്
(ആനന്ദം..)

മുകിലിൻ മുഖപടമണിയാതെ നിൽക്കും
ദിനകര ബിംബം പോലെ (2)
പഴയ വിശ്വാസ പൊയ്‌മുഖമില്ലാതെ
പകരൂ പ്രകാശധാര
(ആനന്ദം...)
Movie/Album name: Pralayam
Artists