Anuraaga Sudhayaal

1980
Lyrics
Language: English

Anuraaga sudhayal hridayam niranjappol
Anuvaadam chodikkan vannu
Adiyante paanapaathram
Ee azhakinte munpil thirumul kazchayyay
Samarpichotte
Thalirila kuda neerthi laalichu valarthiya
Ilavaazha koombile thenthullikal
Oru thulli chorathe karivandariyaathe
Kilimozhi chundinaay konduvannu
(anuraaga sudhayal ...)
Ilaneela meghangal maarathumayakkunna
Ithuvare kaanatha maanpedaye
Nirachandranariyaate narunilavariyaate
Kilimozhi penninaay konduvannu
(anuraaga sudhayal ...)
Language: Malayalam

അനുരാഗസുധയാല്‍...... ഹൃദയം നിറഞ്ഞപ്പോള്‍..... അനുവാദം ചോദിക്കാന്‍ വന്നൂ....
അനുരാഗസുധയാല്‍ ഹൃദയം നിറഞ്ഞപ്പോള്‍ അനുവാദം ചോദിക്കാന്‍ വന്നൂ...
അടിയന്റെ പാനപാത്രം ഈ അഴകിന്റെ മുന്‍പില്‍ തിരുമുല്‍ക്കാഴ്ച്ചയായ് സമര്‍പ്പിച്ചോട്ടേ...
അനുരാഗസുധയാല്‍ ഹൃദയം നിറഞ്ഞപ്പോള്‍ അനുവാദം ചോദിക്കാന്‍ വന്നൂ...

തളിരിലക്കുട നീര്‍ത്തി ലാളിച്ചുവളര്‍ത്തിയ ഇളവാഴകൂമ്പിലെ തേന്‍തുള്ളികള്‍
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ കിളിമൊഴി ചുണ്ടിനായ് കൊണ്ടുവന്നൂ...

അനുരാഗസുധയാല്‍ ഹൃദയം നിറഞ്ഞപ്പോള്‍ അനുവാദം ചോദിക്കാന്‍ വന്നൂ...

ഇളനീലമേഘങ്ങള്‍ മാറത്തു മയക്കുന്ന ഇതുവരെ കാണാത്ത മാന്‍പേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ കിളിമൊഴി പെണ്ണിനായ് കൊണ്ടുവന്നൂ...

അനുരാഗസുധയാല്‍ ഹൃദയം നിറഞ്ഞപ്പോള്‍ അനുവാദം ചോദിക്കാന്‍ വന്നൂ...
അടിയന്റെ പാനപാത്രം അഴകിന്റെ മുന്‍പില്‍.........
അടിയന്റെ പാനപാത്രം ഈ അഴകിന്റെ മുന്‍പില്‍ തിരുമുല്‍ക്കാഴ്ച്ചയായ് സമര്‍പ്പിച്ചോട്ടേ...
അനുരാഗസുധയാല്‍ ഹൃദയം നിറഞ്ഞപ്പോള്‍ അനുവാദം ചോദിക്കാന്‍ വന്നൂ...
Movie/Album name: Youvanam Daaham
Artists