അമ്മേ മഹാമായേ ഞങ്ങടെ കണ്ണീർ കണ്ടില്ലേ എന്നും കോരൻ കൈകളിലേന്തും കുമ്പിളു കണ്ടില്ലേ അമ്മേ മഹാമായേ തൃക്കണ്ണൊന്നു തുറക്കില്ലേ സ്വപ്നങ്ങൾക്കും ദുഃഖങ്ങൾക്കും ഉത്തരം നീയല്ലേ (അമ്മേ മഹാമായേ.......) തെറ്റിമൂട്ടിൽ കുടികൊള്ളും കാളീ തെക്കുംകാവിലെ ശ്രീ ഭദ്രകാളീ (തെറ്റിമൂട്ടിൽ.......) താളപ്പൂക്കൾ മേളപ്പൂക്കൾ താലപ്പൊലികളും ഉണരുണരൂ ഉണരുണരൂ ഉടയവളേ നീ (അമ്മേ മഹാമായേ.....)
ഓഹോ...ഓ ഓ ഓ...ഓഹോ...ഓ ഓ ഓ... മുടിതൊട്ടടിവരെയാടി അഭിഷേകതീർത്ഥം ആഹാ....ഓഹോ...ആ.... അതിലലിയും കുങ്കുമമലരടിയന്റെ രക്തം ആഹാ....ഓഹോ...ആ.... പനിനീരുമാടി പട്ടാട ചുറ്റി - 2 പല പൂക്കൾ ചേരുന്നൊരു നിറമാല ചാർത്തി വിളങ്ങുന്ന നിൻ രൂപം അടിയങ്ങൾക്കഭയം (അമ്മേ മഹാമായേ.....)