Attam Kettiya Mudiyil

1979
Lyrics
Language: English

Attamkettiya mudiyil kuttaalathe kuliril
Poochoodikkaam penne njaanoru
Panineerppoo choodikkaam

Muthe nin mrudumaaril mukkuttippoonkavilil
Mutham nalkaam chundil pranayam
Muthaay korthaniyikkaam

Ushasse nin ponnazhakil udayathin shankholiyil
Pranavam cholliyunarthaam pinne
Pranayiniyaakkitheerkkaam
Language: Malayalam

അറ്റംകെട്ടിയ മുടിയിൽ കുറ്റാലത്തെ കുളിരിൽ
പൂചൂടിക്കാം പെണ്ണേ ഞാനൊരു
പനിനീർപ്പൂ ചൂടിക്കാം

മുത്തേ നിൻ മൃദുമാറിൽ മുക്കുറ്റിപൂങ്കവിളിൽ
മുത്തം നൽകാം ചുണ്ടിൽ പ്രണയം
മുത്തായ് കോർത്തണിയിക്കാം

ഉഷസ്സേ നിൻ പൊന്നഴകിൽ ഉദയത്തിൻ ശംഖൊലിയിൽ
പ്രണവം ചൊല്ലിയുണർത്താം പിന്നെ
പ്രണയിനിയാക്കിത്തീർക്കാം
Movie/Album name: Avalude Prathikaaram
Artists