Aada Ponnaada

1979
Lyrics
Language: English

Aada ponnaada thankakkasavulla melaada
Aada thenaada thudichu kulikkumbol thirayaada
Aada ponnaada

Mungippongumbol veyilaada
Pakalon thunniyoroliyaada
Mungaamkuzhiyittu pinneyum neenthumbol
Olangal njoriyitta kuliraada
Muthaada maniyaada
(aada ponnaada.....)

Mungithaazhumbol ennarayaada
Maarathu chaarthiya maravuriyaada
Engo kalanju njaan naanichupoyappol
Enne pothinjathu neeraada
Muthaada maniyaada
(aada ponnaada...)
Language: Malayalam

ആട പൊന്നാട തങ്കക്കസവുള്ള മേലാട
ആട തേനാട തുടിച്ചു കുളിയ്ക്കുമ്പോൾ തിരയാട
ആട പൊന്നാട

മുങ്ങിപ്പൊങ്ങുമ്പോൾ വെയിലാട
പകലോൻ തുന്നിയൊരൊളിയാട
മുങ്ങാംകുഴിയിട്ടു പിന്നെയും നീന്തുമ്പോൾ
ഓളങ്ങള്‍ ഞൊറിയിട്ട കുളിരാട
മുത്താട മണിയാട
(ആട പൊന്നാട.....)

മുങ്ങിത്താഴുമ്പോൾ എന്നരയാട
മാറത്തു ചാർത്തിയ മരവുരിയാട
എങ്ങോ കളഞ്ഞു ഞാൻ നാണിച്ചുപോയപ്പോൾ
എന്നെ പൊതിഞ്ഞതു നീരാട
മുത്താട മണിയാട
(ആട പൊന്നാട...)
Movie/Album name: Raaga Pournami
Artists