Malavetti mannuzhuthu Chuduverppum manimuthum Orumichu vithachuvallo Uzhuthitta manninte puthumanathil Lahariyaalavarothu paadiyallo Ee mannu ponnaakkum njangal Ee manninnudamakal njangal
Kathiritta paadangal chirichuvallo Kanikal pon kanipole thuduthuvallo Kathir kandu kothipoonda karinkilikal Athu chundilothukkuvaan ananjuvallo Ee kathir koyyunnathaaro? Ee manninnudamakalaaro?
Orupidimanninnu daahaneeraay Uruki vaarnnivide veenadinjore Varumoru naale aa nalla naale Oru paatteekkathir nilathuyarumallo Ee manninnudayavar njangal Ee ponninnudayavar njangal
Language: Malayalam
ആ മലയിൽ ഈ മലയിൽ ആയിരം മേഘങ്ങൾ പറന്നണഞ്ഞു ഇടി വെട്ടീ തുടി കൊട്ടീ ആയിരം മേഘങ്ങൾ തുയിലുണർത്തീ വിത്തും കൈക്കോട്ടും
മല വെട്ടീ മണ്ണുഴുതൂ ചുടു വേർപ്പും മണിവിത്തുമൊരുമിച്ചു വിതച്ചുവല്ലോ ഉഴുതിട്ട മണ്ണിന്റെ പുതുമണത്തിൻ ലഹരിയാലവരൊത്തു പാടിയല്ലോ ഈ മണ്ണു പൊന്നാക്കും ഞങ്ങൾ ഈ മണ്ണിനുടമകൾ ഞങ്ങൾ
കതിരിട്ട പാടങ്ങൾ ചിരിച്ചുവല്ലോ കനികൾ പൊൻ കണി പോലെ തുടുത്തുവല്ലോ കതിർ കണ്ടു കൊതി പൂണ്ട കരിങ്കിളികൾ അതു ചുണ്ടിലൊതുക്കുവാനണഞ്ഞുവല്ലോ ഈ കതിർ കൊയ്യുന്നതാരോ ഈ മണ്ണിന്നുടമകളാരോ
ഒരു പിടി മണ്ണിന്നു ദാഹനീരായ് ഉരുകി വാർന്നിവിടെ വീണടിഞ്ഞോരേ വരുമൊരു നാളേ ആ നല്ല നാളെ ഒരു പാട്ടീക്കതിർ നിലത്തുയരുമല്ലോ ഈ മണ്ണിനുടയവർ ഞങ്ങൾ ഈ പൊന്നിനുടയവർ ഞങ്ങൾ