അകലെ ആകാശ പനിനീർപ്പൂന്തോപ്പിൽ അലസനേത്രയാം ശശിലേഖ.... കവിളിൽ ചുംബനമറുകുമായ് നിന്നു കവിതപോൽ പ്രേമകവിതപോൽ.. അകലെ ആകാശ പനിനീർപ്പൂന്തോപ്പിൽ അലസനേത്രയാം ശശിലേഖ....
അകലെ ആകാശ പനിനീർപ്പൂന്തോപ്പിൽ അലസനേത്രയാം ശശിലേഖ....
മറയുവാൻ വെമ്പും സവിതാവിൻ നേരെ കരപുടം നീട്ടി അവൾ നിന്നൂ.... അധരമൽപ്പവും ഇളകിയില്ലെന്നാൽ ഹൃദയം മൂകമായ് പാടുന്നൂ... തഴുകുമ്പോൾ ദേവൻ തഴുകുമ്പോൾ മാത്രം മുഴുമതിയായി വിടരും ഞാൻ....
അകലെ ആകാശ പനിനീർപ്പൂന്തോപ്പിൽ അലസനേത്രയാം ശശിലേഖ....