Aadunnunnaadunnunde thai Maanikyachembazhukkaattil (adunnundaadunnu...) Aa kayyilum ee kayyilum Aalolamammaanamaadunde - 2 (adunnundaadunnu...)
Aa...oho aa aahaahaa aa... Oru kunjippoovinte nrutham veykkaan Oru manjappoombaattaykkenthu moham Iravilla pakalilla veyililla mazhayilla Irathedaan madhupanmaarkkenthu daaham (iravilla....) Aa poovilum ee poovilum Oru thulli cheruthenum kulirum venam - 2 (adunnundaadunnu...)
Aa...oho aa aahaahaa aa... Nizhalinmel nizhal veezhum nagaram thorum Vazhi neele pani thedi thalarumbozhum (nizhalinmel....) Vayareriyum nerathum manasseriyum samayathum Theruvinte sangeetham paadi njangal (vayareriyum....) Aa kannilum ee kannilum Oruthulli chudukanneer maathram kaanum - 2 (adunnundaadunnu...) Aahaa haa....ohoho...umhum....
Language: Malayalam
ആടുന്നുണ്ടാടുന്നുണ്ടേ തൈ മാണിക്യചെമ്പഴുക്കാട്ടിൽ (ആടുന്നുണ്ടാടുന്നു....) ആ കയ്യിലും ഈ കയ്യിലും ആലോലമമ്മാനമാടുന്നുണ്ടേ - 2 (ആടുന്നുണ്ടാടുന്നു....)
ആ...ഓഹോഹോ ആഹാഹാ ആ... ഒരു കുഞ്ഞിപ്പൂവിന്റെ നൃത്തം വെയ്ക്കാൻ ഒരു മഞ്ഞപ്പൂമ്പാറ്റയ്ക്കെന്തു മോഹം ഇരവില്ല പകലില്ല വെയിലില്ല മഴയില്ല ഇരതേടാൻ മധുപന്മാർക്കെന്തു ദാഹം (ഇരവില്ല....) ആ പൂവിലും ഈ പൂവിലും ഒരു തുള്ളി ചെറുതേനും കുളിരും വേണം - 2 (ആടുന്നുണ്ടാടുന്നു....)
ആ...ഓഹോ ഹോ ആഹാഹാ ആ... നിഴലിന്മേൽ നിഴൽ വീഴും നഗരം തോറും വഴി നീളെ പണി തേടി തളരുമ്പോഴും (നിഴലിന്മേൽ....) വയറെരിയും നേരത്തും മനസ്സെരിയും സമയത്തും തെരുവിന്റെ സംഗീതം പാടി ഞങ്ങൾ (വയറെരിയും....) ആ കണ്ണിലും ഈ കണ്ണിലും ഒരുതുള്ളി ചുടുകണ്ണീർ മാത്രം കാണും - 2 (അടുന്നുണ്ടാടുന്നു...) ആഹാ ഹാ....ഓഹോഹോ...ഉംഹും....