Anjanashilayile

1979
Lyrics
Language: English

Anjanashilayile vigrahame
Manjeera shinjitha sangeethame
Ambalathulasiyil kathirennaan pokum
Thumbiyo.. thoomullakkaatto nee?

Aaa....
Aaltharamelathilaaraadi
Aattakkadhakalil neeraadi
Aaraadhakarude koodeyaanenkilum
Aaraanjatheppozhum ninmizhikal
Aa...
Aaraanjatheppozhum nin mizhikal

Uyarangalil prema mounangalil
Nooru kadavaaval thoongumbol
Oru sandhyayaakaan njanum kothichen
Chirakumothukki urangunnu
Aa....
Chirakumothukki urangunnu
Language: Malayalam

അഞ്ജനശിലയിലെ വിഗ്രഹമേ
മഞ്ജീരശിഞ്ജിത സംഗീതമേ
അമ്പലത്തുളസിയില്‍ കതിരെണ്ണാന്‍ പോകുന്ന
തുമ്പിയോ തൂമുല്ലക്കാറ്റോ നീ?
തൂമുല്ലക്കാറ്റോ നീ?
(അഞ്ജന.....)

ആ.......ആ........
ആല്‍ത്തറ മേളത്തിലാറാടി
ആട്ടക്കഥകളില്‍ നീരാടി
ആരാധകരുടെ കൂടെയാണെങ്കിലും
ആരാഞ്ഞതെപ്പോഴും നിന്‍മിഴികള്‍
ആ.....
ആരാഞ്ഞതെപ്പോഴും നിന്‍മിഴികള്‍
(അഞ്ജന......)

ആ.............
ഉയരങ്ങളില്‍ പ്രേമമൌനങ്ങളില്‍
നൂറു കടവാവല്‍ തൂങ്ങുമ്പോള്‍
ആ........
ഒരുസന്ധ്യയാകാന്‍ ഞാനും കൊതിച്ചെന്‍
ചിറകുമൊതുക്കിയുറങ്ങുന്നു
ആ.....
ചിറകുമൊതുക്കി ഉറങ്ങുന്നു
(അഞ്ജന......)
Movie/Album name: Krishnapparunthu
Artists