Aramani Kingini

1979
Lyrics
Language: English

Aramani kingini kilungi
Amritha kumbhangal kulungi
Pournamiyizhaneytha venpattu chela
Paalkkadal thirapolilaki
Aramani...........

Varavarnnini njan mandahasichaal
Vasanthaagamamaakum
Varavarnnini nee mandahasichaal
Vasanthaagamamaakum
Bhaavangal pookkum mudrakal kandaal
Lokangal unarnnaadum(2)
Saagaraneelima chimizhukalaakkiya
Lola vilochanangal(2)
Thediyen naadhan arikilananju
Thaalangal poothulanju
Aramani..........

Bhaavagangakal paadiyozhukumee
Devaloka nadanam(2)
Ettuvaangumo nenchilettumo
Ee vikaarachalanam?(2)
Madhuraraagamela ithu madana nrithamela
Maduraraagamela... ithu madananrithamela...
Madhuraraagamela....
Aa...........aa.........
Language: Malayalam

അരമണികിങ്ങിണി കിലുങ്ങി
അമൃതകുംഭങ്ങള്‍ കുലുങ്ങി
പൌര്‍ണ്ണമിയിഴനെയ്ത വെണ്‍‌പട്ടു ചേല
പാല്‍ക്കടല്‍ തിരപോലിളകി
അരമണി......

വരവര്‍ണ്ണിനി ഞാന്‍ മന്ദഹസിച്ചാല്‍
വസന്താഗമമാകും
വരവര്‍ണ്ണിനി നീ മന്ദഹസിച്ചാല്‍
വസന്താഗമമാകും
ഭാവങ്ങള്‍ പൂക്കും മുദ്രകള്‍ കണ്ടാല്‍
ലോകങ്ങള്‍ ഉണര്‍ന്നാടും(2)
സാഗരനീലിമ ചിമിഴുകളാക്കിയ
ലോലവിലോചനങ്ങള്‍ (2)
തേടിയെന്‍ നാഥന്‍ അരികിലണഞ്ഞു
താളങ്ങള്‍ പൂത്തുലഞ്ഞു
അരമണി....

ഭാവഗംഗകള്‍ പാടിയൊഴുകുമീ
ദേവലോകനടനം(2)
ഏറ്റുവാങ്ങുമോ നെഞ്ചിലേറ്റുമോ
ഈ വികാരചലനം? (2)
മധുരഗാനമേള ഇതു മദനനൃത്തമേളാ
മധുരഗാനമേള ഇതു മദനനൃത്തമേളാ..
മധുരഗാനമേളാ...........
ആ............ആ............
Movie/Album name: Prabhaathasandhya
Artists