Aaramadevathamaare

1979
Lyrics
Language: English

Aa....aa....
Aaraamadevathamaare
Asulabha surabhila vasanthamaayiram
Aniyichorukkiyille ithuvare aniyichorukkiyille
Njaanum en naadhanam...
Njaanum en naadhanam madhuvidhunaalil
Varumennariyille....varumennariyille....
(aaraamadevathamaare...)

Varnnamaholsava veedhiyorukki maanam nilkkunnu
Neele nizhalin vallikkudilil yaamini nilkkunnu
(varnnamaholsava....)
Njaanumen devanum raagolsavathinu varumennariyille
Varumennariyille
(aaraamadevathamaare....)

Swarggamanohara thalpamorukki swapnam nilkkunnu
Mele mukilin manchalorukki moham nilkkunnu
(swarggamanohara....)
Njaanumen devanum maarolsavathinu varumennariyille
Varumennariyille
(aaraamadevathamaare...)
Language: Malayalam

ആ....ആ....
ആരാമദേവതമാരേ
അസുലഭ സുരഭില വസന്തമായിരം
അണിയിച്ചൊരുക്കിയില്ലേ ഇതുവരെ
അണിയിച്ചൊരുക്കിയില്ലേ
ഞാനും എൻ നാഥനും...
ഞാനും എൻ നാഥനും മധുവിധുനാളിൽ
വരുമെന്നറിയില്ലേ....വരുമെന്നറിയില്ലേ....
(ആരാമദേവതമാരേ...)

വർണ്ണമഹോൽസവ വീഥിയൊരുക്കി മാനം നില്ക്കുന്നു
നീളെ നിഴലിൻ വള്ളിക്കുടിലിൽ യാമിനി നില്ക്കുന്നു
(വർണ്ണമഹോൽസവ....)
ഞാനുമെൻ ദേവനും രാഗോൽസവത്തിനു വരുമെന്നറിയില്ലേ
വരുമെന്നറിയില്ലേ
(ആരാമദേവതമാരേ....)

സ്വർഗ്ഗമനോഹര തല്പമൊരുക്കി സ്വപ്നം നില്ക്കുന്നു
മേലെ മുകിലിൻ മഞ്ചലൊരുക്കി മോഹം നില്ക്കുന്നു
(സ്വർഗ്ഗമനോഹര.....)
ഞാനുമെൻ ദേവനും മാരോൽസവത്തിനു വരുമെന്നറിയില്ലേ
വരുമെന്നറിയില്ലേ
(ആരാമദേവതമാരേ...)
Movie/Album name: Prabhu
Artists