അനുഭവങ്ങളേ നന്ദി..നന്ദി നന്ദി നന്ദി അശ്രുകണങ്ങളേ നന്ദി..നന്ദി നന്ദി നന്ദി അപാര ജീവിത വിദ്യാലയത്തിലെ ആചാര്യന്മാരേ നന്ദി ഒഹോ ഒഹോ ഒഹോഹോ.. അനുഭവങ്ങളേ നന്ദി..നന്ദി നന്ദി നന്ദി
കൽപന ഒരുക്കിയ മന്ദാര മാലകൾ കനകമെന്നേ കരുതി എടുക്കുവാൻ ചെന്നപ്പോൾ കൈവന്നതെന്തേ കൊതിച്ചതോ....വിധിച്ചതോ... കണ്ണീർ മഷിയാൽ എഴുതിയതാരീ ജീവിതമെന്നൊരു കവിത (അനുഭവങ്ങളേ നന്ദി)
സായംസന്ധ്യ തൻ സിന്ദൂരരേഖകൾ ശാശ്വതമെന്നേ കരുതി നിമിഷങ്ങളകന്നപ്പോൾ കൈവന്നതെന്തേ പ്രകാശമോ..പാഴിരുളോ... വേദനക്കടലിൽ നീന്തിയാൽ കാണാം വേദാന്തമെന്നൊരു തീരം (അനുഭവങ്ങളേ നന്ദി)