ആദ്യചുംബനലഹരി ലഹരി ലഹരി
അമൃതചുംബന ലഹരി ലഹരി ലഹരി
ഓർമ്മ വേണം ഓർമ്മ വേണം നമ്മുടെ ആദ്യരജനി
രജനി രജനി
(ആദ്യചുംബന...)
അന്നു തമ്മിൽ ചെവിയിൽ ചൊല്ലിയോ
രായിരം സ്വകാര്യം
അന്നു കണ്ട കിനാക്കൾ തന്നുടെ
അനുപമമാധുര്യം
നീ മറക്കരുതോമലാളേ ആ മധുവിധു മാധുരി
(ആദ്യചുംബനം...)
പൂത്ത പുലരിപ്പൂവിനെ മുത്തും ആദ്യകിരണം പോലെ
നീലമുകിലിനെയുമ്മ വയ്ക്കും പൂനിലാവൊളി പോലെ
അന്നു രാത്രിയിലാദ്യരാത്രിയിൽ
നിന്നെ പുൽകിയ നിമിഷം
(ആദ്യചുംബനം...)
Movie/Album name: Maani Koya Kurup
Artists