Aayiram maathalappookkal

1979
Lyrics
Language: English

Aayiram maathalappookkal
Aathire nin mizhithumbil
Mandahaasa thenoli chundil
Mayangum chumbanakkanikal.....

Vasanthin thennalileri
Virunnethum sundaripraave....
Aayiram maathala..........

Devathe naanam ninnil koodu kootti
Daahamay prayam ninnil veenameeti
Nee valarum naalu thorum nin nizhalaayi
Ninnarikil njanalanju neeyariyaathe
Ayiram mathala............

Maarivil panthal ketti neelavaanam
Maanasangal thaalam thatti raagalolam
Ee vaniyil poovaniyil nammal orukkum
Mandapathil nin madiyil veenurangum njan
Ayiram mathala............
Language: Malayalam

ആയിരം മാതളപ്പൂക്കൾ
ആതിരേ നിൻ മിഴിത്തുമ്പിൽ....
മന്ദഹാസതേനൊലിച്ചുണ്ടിൽ
മയങ്ങും ചുംബനക്കനികൾ.....
(ആയിരം മാതളപ്പൂക്കൾ.....)

വസന്തത്തിൻ തെന്നലിലേറി
വിരുന്നെത്തും സുന്ദരിപ്രാവേ..
വസന്തത്തിൻ തെന്നലിലേറി
വിരുന്നെത്തും സുന്ദരിപ്രാവേ..
ആയിരം മാതളപ്പൂക്കൾ
ആതിരേ നിൻ മിഴിത്തുമ്പിൽ....
മന്ദഹാസതേനൊലിച്ചുണ്ടിൽ
മയങ്ങും ചുംബനക്കനികൾ...

ദേവതേ നാണം നിന്നിൽ കൂടുകൂട്ടി....
ദാഹവുമായ് പ്രായം മെയ്യിൽ വീണമീട്ടി...
നീ വളരും നാളുതോറും നിൻ നിഴലായി....
നീ വളരും നാളുതോറും നിൻ നിഴലായി...
നിന്നരികിൽ ഞാനലഞ്ഞൂ നീയറിയാതെ...
ആയിരം മാതളപ്പൂക്കൾ ആതിരേ നിൻ മിഴിത്തുമ്പിൽ....
മന്ദഹാസതേനൊലിച്ചുണ്ടിൽ മയങ്ങും ചുംബനക്കനികൾ...

മാരിവിൽ പന്തൽ കെട്ടി നീലവാനം...
മാനസങ്ങൾ താളംതട്ടി രാഗലോലം...
ഈ വനിയിൽ പൂവനിയിൽ നമ്മളൊരുക്കും...
മണ്ഡപത്തിൽ നിൻ മടിയിൽ വീണുറങ്ങും ഞാൻ....
ആയിരം മാതളപ്പൂക്കൾ ആതിരേ നിൻ മിഴിത്തുമ്പിൽ....
മന്ദഹാസതേനൊലിച്ചുണ്ടിൽ മയങ്ങും ചുംബനക്കനികൾ...
Movie/Album name: Anupallavi
Artists