ആകാശമേ ...നീലാകാശമേ ... ആരും പകുക്കാത്ത പാഴ്മതില്‍ കെട്ടാത്തൊ- രാകാശമേ ...നീലാകാശമേ ...
മണ്ണിതു പണ്ടാരോ പങ്കു വെച്ചു മതിലുകള്‍ കെട്ടി കളം തിരിച്ചു ഓരോ മനുഷ്യനെയും ഓരോ കരുവാക്കി ആരെല്ലാം ചതുരംഗ കളി പഠിച്ചു ആരെന്നെ അസ്വതതന്ത്രനാക്കി ആകാശമേ ...നീലാകാശമേ ...
ആ ഗാനം പക്ഷികളെ പഠിപ്പിക്കൂ ആയിരം മേഘങ്ങളെ പഠിപ്പിക്കൂ ആരെയും അടിമയായി ഭൂമിയില്‍ കാണാത്തൊ- രാ നല്ല പ്രഭാതത്തെ തുയിലുണര്‍ത്തൂ തുയിലുണര്‍ത്തൂ തുയിലുണര്‍ത്തൂ... നീയെന്നെ അനശ്വരനാക്കൂ ... നീയെന്നെ അനശ്വരനാക്കൂ ......