Aalolalochanakal

1979
Lyrics
Language: English

Aalolalochanakal apsara devathakal
Aa mukhashree kandu kothichu - shailaje
Aa thaliradharathil bhramichu
Aviduthe thrippaada padmaparaagangal
Adharangal choodi athinaale

Aalinganam cheyke kurunirappodi veenen
Moonnaam kannaakave kalangi
Aranjaanazhikkuvaan aayumaa karangalil
Ariyaathe chaanjathinaale - en meni
Aryaathe chaanjathinaale

Maaleyakkodikalilaadiyum ilavanga-
Ppooppodi choodiyum thennal
Innu nin mukhavaayu kavaruman daahavum
Punyavaanaam kattil kalarum - nin meyyil
Chandanamaayenne pooshum...
Language: Malayalam

ആലോലലോചനകള്‍ അപ്സരദേവതകള്‍
ആ മുഖശ്രീ കണ്ടു കൊതിച്ചു, ശൈലജേ
ആ തളിരധരത്തില്‍ ഭ്രമിച്ചു...
അവിടുത്തെ തൃപ്പാദ പത്മപരാഗങ്ങള്‍
അധരങ്ങള്‍ ചൂടി അതിനാലേ...

ആലിംഗനം ചെയ്കെ കുറുനിരപ്പൊടി വീണെന്‍
മൂന്നാംകണ്ണാകവേ കലങ്ങി...
അരഞ്ഞാണഴിക്കുവാന്‍ ആയുമാ കരങ്ങളില്‍
അറിയാതെ ചാഞ്ഞതിനാലേ - എന്‍ മേനി
അറിയാതെ ചാഞ്ഞതിനാലേ...

മാലേയക്കൊടികളിലാടിയും ഇലവംഗ-
പ്പൂം‌പൊടി ചൂടിയും തെന്നല്‍...
ഇന്നു നിന്‍ മുഖവായു കവരുമെന്‍ ദാഹവും
പുണ്യവാനാം കാറ്റില്‍ കലരും - നിന്‍ മെയ്യില്‍
ചന്ദനമായെന്നെ പൂശും...
Movie/Album name: Vellaayani Paramu
Artists