ആകാശമകലേയെന്നാരു പറഞ്ഞു ആ നീലമേഘങ്ങളരികിലണഞ്ഞു... ഓ.... ഓ .... ഓഹോ..... ആകാശമകലേയെന്നാരു പറഞ്ഞു ആ നീലമേഘങ്ങളരികിലണഞ്ഞു... ആനന്ദവാനത്തെൻ പട്ടം പറന്നു ഞാനുമെൻ ഗാനവും ചേർന്നുപറന്നു (ആനന്ദവാനത്തെൻ......) ആകാശമകലേയെന്നാരു പറഞ്ഞു ആ നീലമേഘങ്ങളരികിലണഞ്ഞു... തെയ്യത്തക തിമിതക തത്തോം ആ ആ.... (തെയ്യത്തക....)
ആലോലമാലോലം ഇളകിയാടും ആ വർണ്ണക്കടലാസ്സിൻ പൂഞൊറികൾ (ആലോലമാലോലം.....) അവനെന്നും സ്വപ്നത്തിലെനിക്കു തരും അരമനക്കെട്ടിലിൻ തോരണങ്ങൾ ആ മണിയറക്കട്ടിലിൻ തോരണങ്ങൾ ആകാശമകലേയെന്നാരു പറഞ്ഞു ആ നീലമേഘങ്ങളരികിലണഞ്ഞു...
അംബരസീമയെൻ മനസ്സുപോലെ അനുരാഗം പതംഗത്തിൻ നൂലുപോലെ (അംബരസീമയെൻ.....) അവിടെയ്ക്കെൻ മോഹത്തെ നയിച്ചവനോ അലയടിച്ചുയരുന്ന തെന്നൽപോലെ എങ്ങും ചിറകടിച്ചുയരുന്ന തെന്നൽപോലെ ആകാശമകലേയെന്നാരു പറഞ്ഞു ആ നീലമേഘങ്ങളരികിലണഞ്ഞു... തെയ്യത്തക തിമിതക തത്തോം ആ ആ.... (തെയ്യത്തക.....)
Movie/Album name: Venalil Oru Mazha
Movie Summary:Venalil Oru Mazha (1979) is a Malayalam film centered on human relationships and emotional conflict, with the song "Akaasham akaleyennaaru" expressing longing and reflection.
Song Credits:
- Lyrics: Not reliably available
- Music: Not reliably available
- Playback Singers: Not reliably available
Musical Style: Melodic Malayalam film song of the late 1970s, in a slow, contemplative style.
Raga Details: Not reliably available.
Key Artists Involved: Details not reliably available.
Awards & Recognition: No known major awards documented for this song.